കെൽട്രോണിൽ വിവിധ കോഴ്സുകൾ
എറണാകുളം: കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെൻ്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി എന്നീ മേഖലകളിലെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്കാണ് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, എംഇഎസ് കൾച്ചറൽ കോംപ്ലക്‌സ്, കലൂർ എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 8075246674, 0484 2971400



