THRISSUR

വെറ്ററിനറി സര്‍ജന്‍ നിയമനം

തൃശ്ശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ചേര്‍പ്പ്, കൊടകര, മുല്ലശ്ശേരി, തളിക്കുളം, വടക്കാഞ്ചേരി എന്നീ അഞ്ച് ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകൻ്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സാ സേവനം നല്‍കുന്നതിന് (വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ) ഓരോ വെറ്ററിനറി സര്‍ജന്മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90 ല്‍ കുറവ് ദിവസത്തേയ്ക്കായിരിക്കും നിയമനം. വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേതനം നല്‍കും. താത്പര്യമുള്ളവര്‍ തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂലൈ മാസം മൂന്നിന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2361216.