വിജ്ഞാന കേരളം: ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ: വിജ്ഞാന സമ്പദ് വ്യവസ്ഥയെ വാർത്തെടുക്കുന്നതിനായി സംഘടിപ്പിക്കുന്ന വിജ്ഞാന കേരളം പദ്ധതിയിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ, തൊഴിൽ വകുപ്പുമായി കൈകോർത്ത് കെ ഡിസ്ക് വഴിയാണ് വിജ്ഞാന കേരളം പദ്ധതി നടപ്പാക്കുന്നത് . പദ്ധതിക്ക് കീഴിൽ തൃശ്ശൂർ ജില്ലയിലെ കൊടകര, ഇരിഞ്ഞാലക്കുട, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കൊടുങ്ങല്ലൂർ വടക്കാഞ്ചേരി നഗരസഭകളിലേക്കും ജോബ്സ്റ്റേഷൻ ഇന്റേണായി പ്രവർത്തിക്കുന്നതിന് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ മാനേജ്മെന്റ്, സോഷ്യൽ വർക്ക്, നരവംശശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഡെവലപ്മെന്റ് സ്റ്റഡീസ്, പബ്ലിക് പോളസി ആൻഡ് ഗവേണൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ എൻജിനീയറിങ് ബിരുദമോ ഉള്ള 35 വയസ്സിൽ താഴെയുള്ളവർ ആകണം. മാർച്ച് 10 വരെ https://docs.google.com/forms/d/e/1FAIpQLSd7XdjK5aPwBoKucfqV2lLskaYQQ62LtuLdwmj8r4ikR80Biw/viewform എന്ന ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാം.



