ജൽ ജീവൻ മിഷനിൽ വൊളൻ്റിയർ നിയമനം
തൃശൂർ: ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി ജല അതോറിറ്റി വാട്ടർ വർക്ക് സബ് ഡിവിഷൻ, തൃശ്ശൂരിനു കീഴിൽ വൊളൻ്റിയറുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. 179 ദിവസത്തേക്ക് പ്രതിദിനം 755 രൂപ നിരക്കിലാണ് നിയമനം. സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ/ഡിഗ്രി, കമ്പ്യൂട്ടർ പരിജ്ഞാനവും ഉളളവർക്ക് അപേക്ഷിക്കാം. ജലവിതരണരംഗത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ ഒന്നിന് തൃശൂർ വാട്ടർ വർക്സ് സബ് ഡിവിഷൻ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 0487 233402.



