വോട്ടെണ്ണൽ ഡ്യൂട്ടി ഉത്തരവുകൾ ഓർഡർ സോഫ്റ്റ്വെയറിൽ പ്രസിദ്ധീകരിച്ചു
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണൽ ദിനമായ മെയ് നാലിന് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് ഫസ്റ്റ് റാൻഡമൈസേഷന് ശേഷമുള്ള ഉത്തരവുകൾ ഓർഡർ സോഫ്റ്റ്വെയറിൽ പ്രസിദ്ധീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. വോട്ടെണ്ണൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സംബന്ധിച്ച വിശദാംശങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും ഇൻഡിവിജ്വൽ ലോഗിനിൽ നിന്നും ഓർഡർ സോഫ്റ്റ്വെയറിലൂടെ ലഭ്യമാകും.
സ്ഥാപന മേധാവികൾ ഡ്യൂട്ടി ഉത്തരവുകൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകി ഓർഡർ സോഫ്റ്റ്വെയറിൽ സെർവ്ഡ് സ്റ്റാറ്റസ് രേഖപ്പെടുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ, ഓർഡർ സെർവ്ഡ് ഇൻസ്റ്റിറ്റ്യൂഷൻസ്, ഓർഡർ നോട്ട് സെർവ്ഡ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവ കൃത്യമായി പരിശോധിച്ച് എല്ലാ ഓർഡർ നോട്ട് സെർവ്ഡ് സ്റ്റാറ്റസ് സീറോ ആയെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.
വോട്ടെണ്ണൽ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനം മെയ് 29 നും രണ്ടാംഘട്ട പരിശീലനം മെയ് രണ്ടിനും തൃശ്ശൂർ ജില്ലാ കളക്ടറേറ്റിലെ പ്ലാനിംഗ്ഹാൾ, എക്സിക്യൂട്ടീവ് ഹാൾ, ഐഎൽഡിഎം ഹാൾ, അനക്സ് ഹാൾ എന്നിവിടങ്ങളിലായി നടക്കും. പരിശീലനം നിശ്ചയിച്ച സമയപ്രകാരം ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും മതിയായ കാരണം ബോധിപ്പിക്കാതെ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ അറിയിച്ചു.



