വാക്ക് ഇൻ ഇൻ്റർവ്യൂ
തൃശൂർ: തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ 2024- 25 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക പരിഷ്ക്കരിച്ച് തയ്യാറാക്കുന്നതിന് മൂന്നു മാസക്കാലയളവിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ അധിഷ്ഠിത ബികോം വിദ്യാഭ്യാസ യോഗ്യതയും അക്കൗണ്ടിംഗ് ആൻഡ് കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവയുടെ അസൽ സഹിതം ഒക്ടോബർ നാലിന് രാവിലെ 11 മണി മുതൽ മൂന്നു മണി വരെ കോർപ്പറേഷന്റെ അക്കൗണ്ട്സ് വിഭാഗത്തിൽ സംഘടിപ്പിച്ച കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.
ഫോൺ: 0487 2422020, 2422070, 2428550, 2428050



