വാക്ക് -ഇൻ-ഇൻ്റർവ്യൂ
തൃശ്ശൂർ: നാഷണൽ ആയുഷ് മിഷൻ വഴി ഭാരതീയ ചികിത്സാ വകുപ്പ് ഹോമിയോപ്പതി വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും വിവിധ പദ്ധതികളിലേക്കുമായി തെറാപ്പി അസിസ്റ്റൻ്റ്, തെറാപിസ്റ്റ് (സ്ത്രീ), തെറാപിസ്റ്റ് (പുരുഷൻ) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. വാക്ക് -ഇൻ-ഇൻ്റർവ്യൂവും, സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മീഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മാർച്ച് 12ന് രാവിലെ 9.30ന് നടക്കും. പത്താം ക്ലാസ്സ് പാസയ, സർക്കാർ സ്ഥാപനങ്ങളിലോ പ്രശസ്ത സ്വകാര്യ ആയുർവേദ കേന്ദ്രത്തിലോ അസിസ്റ്റന്റ് ആയുർവേദ പഞ്ചകർമ തെറാപ്പിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് തെറാപ്പി അസിസ്റ്റൻ്റ് തസ്തികയിലേക്കും, കേരള ഗവ. അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പൂർത്തിയായ/ നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെറുതുരുത്തിയിൽ ഒരു വർഷത്തിൽ കുറയാത്ത ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയായവർക്ക് തെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം, ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ എന്നിവയും ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം ഇന്റർവ്യൂവിന് എത്തിച്ചേരണം.
വിശദവിവരങ്ങൾക്ക് http://nam.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2939190.



