വ്യത്യസ്ത വിവാഹ ക്ഷണക്കത്തുമായി വാർഡ് മെമ്പർ ആൻ്റോ തൊറയൻ
പെരിങ്ങോട്ടുകര: ലോക തപാൽ ദിനത്തോട് അനുബന്ധിച്ച് ആദ്യകാല കത്തിടപാടുകൾ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ മൊബൈൽ അതിപ്രസരത്തിലും സ്വന്തം വിവാഹ ക്ഷണ പത്രിക ഇൻലെൻ്റിലും, പോസ്റ്റ് കാർഡിലും എഴുതി തയ്യാറാക്കി വ്യത്യസ്ത പുലർത്തുകയാണ് താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആൻ്റോ തൊറയൻ. നവംബർ 9 നാണ് വിവാഹം വധു നിത കോടാലി സ്വദേശിയാണ്. സമീപ പോസ്റ്റോഫീസുകളിലൊന്നും ഇൻലെൻ്റ് കിട്ടാത്ത സാഹചര്യമാണ് നിലവിൽ തൃശൂർ ഹെഡ് പോസ്റ്റാഫീസിൽ നിന്നുമാണ് ഇൻലെൻ്റ് ലഭ്യമായത്.

പുതുതലമുറയെ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായി സഹോദരി പുത്രി അന്ന റോസും ക്ഷണപത്രിക തയ്യാറാക്കാൻ സഹായിയായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർലമെൻ്റ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ.എം.പി, രമേശ് ചെന്നിത്തല എം എൽ എ, തുടങ്ങി രാഷ്ട്രീയ മേഖലയിലെയും, സാഹിത്യ മേഖലയിൽ ഉള്ളവർക്കും ക്ഷണ പത്രിക അയച്ചു തുടക്കം കുറിച്ചു



