THRISSUR

തൃത്തല്ലൂർ കമല നെഹ്‌റു സ്കൂളിൽ വാട്ടർ കിയോസ്ക് ഉദ്ഘാടനം ചെയ്തു

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ തൃത്തല്ലൂർ കമലാ നെഹ്റു വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ വാട്ടർ കിയോസ്ക് ഉദ്ഘാടനം ചെയ്തു. ശുദ്ധജല പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ നിന്നും 4,25,000 രൂപ വിനിയോഗിച്ച് നിർമിച്ച വാട്ടർ കിയോസ്കിൻ്റെ ഉദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് നിർവഹിച്ചു.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ ഇബ്രാഹിം പടുവിങ്ങൽ, വി. കല, ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത ഗണേഷ്, പഞ്ചായത്തം​ഗങ്ങളായ എ.ടി ഷബീറലി, ശ്രീകല ദേവാനന്ദ്, ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി റെജി കുമാർ, ജോയിൻ്റ് സെക്രട്ടറി കെ.കെ ലത, പ്രിൻസിപ്പൽ സുരേഷ് കുമാർ, പ്രധാനാധ്യാപിക സി.ബി നിഷ തുടങ്ങിയവർ സംസാരിച്ചു.