THRISSUR

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഇ.എം.എസ്സ് മെമ്മോറിയിൽ ഇൻഡോർ സ്റ്റേഡിയം പൊതുജനങ്ങൾക്ക് തുറന്ന് നൽകി. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ ടീച്ചർ ഷട്ടിൽ ബാഡ്മിന്റൺ കളിച്ച് ഉദ്ഘാടനം നിർവഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ അധ്യക്ഷത വഹിച്ചു.

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഷട്ടിൽ കോർട്ടിൽ ഒരു മാസത്തേക്ക് കളിക്കുന്നതിന് 3000 രൂപ( ജി എസ് ടി യും സഹിതം ) അടയ്ക്കണം. ഗ്രാമപഞ്ചായത്തിൽ ഒരു മാസത്തേക്ക് തുക അടയ്ക്കുന്ന ഏത് ടീമീനും ഒരു മാസത്തേക്ക് ലഭ്യമാകുന്ന സമയക്രമം അനുസരിച്ച് ഒരു മണിക്കൂർ ഷട്ടിൽ കോർട്ട് അനുവദിക്കും. രാവിലെ 5.30 മുതൽ 8.30 വരെയും, വൈകീട്ട് 6.30 മുതൽ രാത്രി 9.30 വരെയുമാണ് പഞ്ചായത്ത് ഭരണസമിതി നിശ്ചയിച്ച സമയക്രമം.

ഇൻഡോർ സ്റ്റേഡിയം താത്കാലിക കെയർടെയ്ക്കർ സി.ജെ ഗിൽസൺ സ്വാഗതവും സ്റ്റേഡിയത്തിലെ കളിക്കാരുടെ കൂട്ടായ്മ കൺവീനർ രാമചന്ദ്രൻ കൈപ്പിള്ളി നന്ദിയും പറഞ്ഞു. രാഷ്ട്രീയ പാർട്ടി പ്രതിനിധി സി.വി. കുരിയാക്കോസ്, കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോൺസൻ ജോർജ്, ഡേവിഡ് ആന്റോ, ജനകീയ ഫുട്ബോൾ മേളയുടെ സംഘാടക സമിതി അംഗങ്ങളായ കെ.പി.രാജൻ, സെയിൻ പനക്കൽ, എന്നിവർ സംസാരിച്ചു.