KERALAMMIDDLE EASTTHRISSUR

തൃശൂർ ജില്ലാ ആഗോള പ്രവാസി സംഗമം സംഘടിപ്പിക്കും: ജോസഫ് ടാജറ്റ്

തൃശ്ശൂർ: ജില്ലയിലെ ഇൻകാസ് – ഒ ഐ സി സി പ്രവർത്തകരെ അണിനിരത്തി വിപുലമായ ആഗോള പ്രവാസി സംഗമം സംഘടിപ്പിക്കാൻ തീരുമാനം. തൃശൂർ ഡി സി സി പ്രസിഡന്റ്‌ ജോസഫ് ടാജറ്റാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ ഡി സി സി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ഇൻകാസ് – ഒ ഐ സി സി തൃശൂർ ജില്ലാ കോർഡിനേഷൻ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു ഡി സി സി പ്രസിഡന്റ്‌. ജി സി സി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ. പി. രാമചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായ സുരേഷ് ശങ്കർ (സൗദി അറേബ്യ), സുഭാഷ് ചന്ദ്രബോസ് (ഷാർജ), റിയാസ് ചെന്ത്രാപ്പിന്നി (ദുബൈ), എൻ. എ. ഹസ്സൻ, പ്രഭാകരൻ (അജ്‌മാൻ), ആന്റോ വാഴപ്പിള്ളി (കുവൈറ്റ്‌), ഡിന്റോ ഡേവിസ് (ബഹ്‌റൈൻ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.