വിവിധ പദ്ധതികൾക്ക് അപേക്ഷ സമർപ്പിക്കാം
ക്ഷേമനിധി തൊഴിലാളികളുടെ മക്കള്‍ക്ക് സ്പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതി അംഗങ്ങളുടെ മക്കളില്‍ സംസ്ഥാന-ദേശീയതലത്തില്‍ കലാകായിക അക്കാദമിക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരില്‍ നിന്ന് 2024-25 അധ്യയന വര്‍ഷത്തെ സ്പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്ത തൊഴിലാളികളുടെ മക്കള്‍ക്ക് സെപ്റ്റംബര്‍ അഞ്ച് വരെ അപേക്ഷിക്കാവുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ആഫീസര്‍ അറിയിച്ചു.
ഫോണ്‍: 0487 2446545.
വിദ്യാതീരം പദ്ധതി അപേക്ഷ ക്ഷണിച്ചു
രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന വിദ്യാതീരം ദത്തെടുക്കല്‍ പദ്ധതി 2026-27 പ്രകാരം അപേക്ഷ ക്ഷണിച്ചു. അതത് മത്സ്യഭവനുകളില്‍ ഓഗസ്റ്റ് 13 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2441132.
ഒരു കുടുംബം ഒരു സംരംഭം പദ്ധതി; അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴിലുള്ള ‘സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍’ (സാഫ്) വഴി നടപ്പിലാക്കുന്ന ‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് നല്‍കുന്ന ഈ പദ്ധതിയിലേക്ക്, ‘ഫിഷര്‍മെന്‍ ഫാമിലി രജിസ്ട്രിയില്‍’ അംഗത്വമുള്ള കുടുംബങ്ങളിലെ 18-40 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് www.safkerala.org എന്ന വെബ്‌സൈറ്റ് വഴിയോ അതാത് ജില്ലാ ‘ഫിഷറീസ് ഓഫീസുകള്‍, മത്സ്യഭവനുകള്‍ എന്നിവ മുഖേനയോ അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 24 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവര്‍ങ്ങള്‍ക്കായി ഫോണ്‍: 8921526393.




Thanks for demystifying this topic for me. https://traderzo.com/