ഐടിഐ പ്രവേശനം
ചാലക്കുടി : ചാലക്കുടി ഗവ. വനിത ഐ.ടി.ഐ യിലെ വിവിധ എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 14 നകം ഐ.ടി.ഐ യില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9995395278, 9947325362.
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ പഞ്ചായത്തില്‍ കോലോത്തുംകടവില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍പ്പ് ഐടിഐ യിലെ സര്‍വ്വേയര്‍ രണ്ടു വര്‍ഷ എന്‍സിവിടി മെട്രിക് ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍, വനിത വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് ഓഗസ്റ്റ് 14 ന് വൈകിട്ട് 4 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 0487 2966601, 9633447243, 7012733265 എന്നീ നമ്പറില്‍ ബന്ധപ്പെട്ട് അഡ്മിഷന്‍ നേടാം.



