ഭിന്നശേഷി സൗഹൃദ പൊതു ടോയ്ലറ്റ് ആരംഭിച്ചു
കുന്നംകുളം നഗരസഭയില്‍ സ്വച്ഛ് ഭാരത് മിഷന് (അര്‍ബന്‍) 2.0 പദ്ധതിയുടെ ഭാഗമായി ആസ്പറേഷൻ മോഡൽ പൊതു ടോയ്ലറ്റ് ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
നഗരസഭയുടെ പടിഞ്ഞാറെ കവാടത്തിനു സമീപത്തായാണ് 12.5 ലക്ഷം രൂപ ചെലവഴിച്ച് ടോയ്ലറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഭിന്നശേഷി സൗഹൃദ ടോയ്ലറ്റാണിത്. സ്ത്രീകള്‍, പുരുഷന്മാര് എന്നിവര്‍ക്കായി രണ്ടുവീതം ടോയ്ലറ്റുകളുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്ലറ്റിലേക്ക് കയറുന്നതിനായി കൈവരി പിടിപ്പിച്ചിട്ടുണ്ട്. ടോയ്ലറ്റില് ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൗണ്‍സിലര്‍മാരായ ലെബീബ് ഹസ്സന്, പുഷ്പ മുരളി, ജില്ലാ ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്, എച്ച് ഐമാരായ രഞ്ജിത്, സുനില്‍, ശുചിത്വമിഷന് നഗരസഭ പ്രതിനിധി ടി.വി മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.



