THRISSUR

ഓണത്തിനോടനുബന്ധിച്ച് പുസ്തക പൂക്കളമൊരുക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഇടയിൽ പുസ്തക വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ പ്രചരണാർത്ഥം തദ്ദേശ സ്വയംഭരണ വകുപ്പ് കളക്ട്രേറ്റിൽ പുസ്തകങ്ങൾ കൊണ്ട് പൂക്കളം ഒരുക്കി. മലയാള സാഹിത്യത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും വിവിധ എഴുത്തുകാരുടെ 201 പുസ്തകങ്ങൾ കൊണ്ടാണ് ഈ പൂക്കളം ഒരുക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ വിനോദ് കുമാർ പി എൻ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രോജക്ട് മാനേജർ ശ്രുതി ശിവൻ, കമ്മ്യൂണിറ്റി ഡെവലപ്മെൻറ് എക്സ്പപേർട്ട് വിജയഘോഷ് വിവിധ ബ്ലോക്കുകളിലെ കോ-ഓഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു