THRISSUR

സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കൾക്ക് അനുമോദനം

കേരള സംസ്ഥാന അധ്യാപക അവാർഡുകൾ നേടിയ തൃശ്ശൂർ ജില്ലയിലെ മികച്ച അധ്യാപകരെ തൃശൂർ വിദ്യാഭ്യാസജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം ആദരിച്ചു. തൃശ്ശൂർ സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂളിൻ്റെ പ്രധാന അധ്യാപിക സിസ്റ്റർ ആഗ്നസ്. സി.എം. സി., ഗവൺമെൻ്റ് ഹൈസ്കൂൾ അയ്യന്തോളിലെ അധ്യാപകൻ സൈജൻ. ടി. ടി എന്നിവരെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ ന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചത്.

അധ്യാപകർ സമൂഹത്തിൻ്റെ വഴികാട്ടികളും യുവതലമുറയുടെ മാതൃകയും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും പരിപാലിക്കുന്നതിൽ സദാ ജാഗ്രത പുലർത്തുകയും സമൂഹത്തിലെ വിവിധ തലങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ട എല്ലാവരെയും മുഖ്യധാരയിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന കർത്തവ്യം പരിപാലിക്കുകയും ചെയ്യേണ്ടവരാണ് എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓർമിപ്പിച്ചു. തൃശ്ശൂർ വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ജോഫി സി മഞ്ഞളിയുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റേഴ്സ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.