നെൽകർഷകർക്ക് സ്വപ്ന സാക്ഷാത്കാരം: നെല്ലിക്കാട്ടുമന ചീർപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പാഞ്ഞാൾ നെല്ലിക്കാട്ടുമന ചീർപ്പ് പദ്ധതി ഉദ്ഘാടനം യു ആർ പ്രദീപ് എം എൽ എ നിർവഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി വഴി പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. മുതുകുറിശ്ശി, കൊണവൂർ പാടശേഖരങ്ങളിലായി 150 ഏക്കർ നെൽകൃഷിക്കും പരിസരത്തെ ശുദ്ധജല സ്രോതസ്സുകൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ് അധ്യക്ഷനായ ചടങ്ങിൽ പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. തങ്കമ്മ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കൃഷ്ണൻകുട്ടി, പഞ്ചായത്ത് അംഗങ്ങളായ ലത ഭാസ്കർ, കെ വി സതീഷ് കുമാർ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.



