THRISSUR

മുഖംമിനുക്കി പുതുക്കാട് ജി.വി.എച്ച് .എസ്.എസ്

പുതുക്കാട്: പുതുക്കാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആധുനിക ടോയ്ലറ്റ് ബ്ലോക്കിൻ്റെയും ചുറ്റുമതിലിൻ്റെയും ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 33.5 ലക്ഷം രൂപ ചെലവിലാണ് ‘ അത്യാധുനിക ടോയ്ലറ്റ് ബ്ലോക്കിൻ്റെയും, 23 ലക്ഷം രൂപ ചെലവിൽ ചുറ്റുമതിലിൻ്റെയും നിർമ്മാണം പൂർത്തീകരിച്ചത്.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എൻജിനീയർ ഷേയ്ക് മാഹിൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.അൽജോ പുളിക്കൻ, ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീർ, പുതുക്കാട് ഗ്രാമപഞ്ചായത്ത് അംഗം ഷാജു കാളിയേങ്കര, സ്കൂൾ പ്രധാന അധ്യാപിക എം പി ബിന്ദു എന്നിവർ പങ്കെടുത്തു.