അഭിമുഖം; നൈറ്റ് വാച്ചർ
തൃശ്ശൂർ: തൃശ്ശൂർ ഗവ. എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിലേക്ക് നൈറ്റ് വാച്ചറുടെ തസ്തികയിലേക്ക് ഒക്ടോബർ 15 രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹോസ്റ്റൽ ഓഫീസിൽ ഹാജരാകണം.



