THRISSUR

പി എസ് സി അഭിമുഖം

തൃശൂർ: തൃശൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിലേക്കുള്ള പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II ( കാറ്റഗറി നമ്പർ 611/2024 ) തസ്തികയിലേക്കായി 2025 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കായുള്ള അഭിമുഖം ( സ്റ്റേജ് I) ഒക്ടോബർ 15,16 തീയതികളിലായി കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ എറണാകുളം മേഖല ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥിക്കുള്ള അറിയിപ്പ് എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് മുഖേനയും നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്ത് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ എറണാകുളം മേഖല ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.