സംസ്ഥാന സ്കൂൾ കലോത്സവം:കമ്മിറ്റി യോഗം ചേർന്നു
തൃശൂർ: 64മത് സംസ്ഥാന സ്കൂൾ കലോത്സവം ലോ ആൻ്റ് ഓർഡർ കമ്മിറ്റിയുടെ പ്രഥമ യോഗം ചെയർപേഴ്സൺ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ഓഫീസിൽ ചേർന്ന യോഗത്തിൽ. യൂ. ആർ. പ്രദീപ് എം. എൽ. എ. ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു ജനുവരി ഏഴ് മുതൽ പതിനൊന്ന് വരെ തൃശൂരിൽ വെച്ച് നടക്കുന്ന കലോത്സവത്തിന് എത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ യാത്രയൊരുക്കുമെന്ന് ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി അറിയിച്ചു. ചടങ്ങിൽ കൺവീനർ പി.സാലിഹ് സ്വാഗതവും വി. സജിത നന്ദിയും രേഖപ്പെടുത്തിയിരുന്നു.

മോഡൽ ഗേൾസ് എച്ച്.എസ്. തൃശ്ശൂർ ഹെഡ്മിസ്ട്രസ്സ് ബിന്ദു അധ്യക്ഷത വഹിച്ചു. കൺവീനർ ഫെറിൻ ജേക്കബ് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു തൃശ്ശൂർ സിറ്റി അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് കെ.ജി സുരേഷ്, ടൗൺ സി.ഐ. എം.ജെ ജിജോ, ഡി.ഡി.ഇ പ്രതിനിധി സൂരജ് എന്നിവർ നിർദ്ദേശങ്ങൾ നൽകി. തൃശൂർ ജില്ല വിദ്യാഭ്യാസ ഡയറക്ടർ പി. എം ബാലകൃഷ്ണൻ, തൃശ്ശൂർ ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക. കെ. പി. ബിന്ദു, പോലീസ് ഇൻസ്പെക്ടർ ബിപിൻ നായർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ.കെ പ്രദീപ്, ജലീൽ പാണക്കാടൻ, അലി അഷ്കർ, ജോസ് ജോസഫ്, ലിന്റോ വടക്കൻ, വി. അൻഫാസ് എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ കെ.ജെ.മേജോ , ജൂഡി ഇഗ്നേഷ്യസ് , ദീപക്ക് വി ഡൊമിനിക്ക് , ബിന്ദു ഇട്ടൂപ്പ് , പിങ്കി സുഗത്, മുഹമ്മദ് ഹാരിസ്, ജെറിൻ മാസ്റ്റർ, ആൽബിൻ ലോറൻസ്, ബി. ബിബിൻ, സി ജെ സീമ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 22 ന് 26 വേദികളിൽ ചാർജ്ജ് കൊടുക്കുന്ന അധ്യാപകർക്കും എൻ സി സി , എസ് പി സി , സ്കൗട്ട് ആൻ്റ് ഗൈഡ് സന്നദ്ധ സംഘടനാ അംഗങ്ങൾക്കും പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിവിധ സബ്കമ്മറ്റി പ്രതിനിധികളെ ഉൾപ്പെടുത്തി ലോ ആൻ്റ് ഓർഡർ കമ്മിറ്റി വിപുലീകരിച്ച് മുന്നോട്ടുള്ള പ്രവർത്തനം ആസൂത്രണം ചെയ്യും. കലയാണ് ലഹരി എന്ന സന്ദേശമുയർത്തി വേദികളിൽ ലഹരി വിരുദ്ധ പ്രചാരണം നടത്തും.



