ജീവിത ശൈലീരോഗ ബോധവത്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
മാടക്കത്തറ: മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹൻ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസ്സും ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവകലാശാല കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഡോ. ജലജ എസ്. മേനോൻ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അന്നാ റോസ്, മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർമാരായ സിജി ജസ്റ്റിൻ, ബിൻസി തോമസ് എന്നിവർ കേരള കാർഷിക സർവ്വകലാശാല കശുമാവ് ഗവേഷണ കേന്ദ്രത്തിൽ നടന്ന ക്യാമ്പിന് നേത്യത്വം നൽകി. ഡോ. ആശിഷ് ഐ. എടക്കളത്തൂർ സ്വാഗതവും ഡോ. സീന ആർ. സുഭഗൻ നന്ദിയും പറഞ്ഞു.



