കെയർ ടേക്കർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
അയ്യന്തോൾ: കുടുംബശ്രീ ജില്ലാ മിഷനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിൽ കരാർ അടിസ്ഥാനത്തിൽ കെയർ ടേക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകർ കുടുംബശ്രീ അംഗങ്ങളോ കുടുംബങ്ങളോ ആയിരിക്കണം. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പാചകം, ക്ലീനിംഗ് ഇവ ചെയ്തുള്ള മുൻ പരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 50 വയസ്സായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, കുടുംബശ്രീ സി ഡി എസിൻ്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബർ 27 വൈകിട്ട് നാലുമണിക്ക് മുൻപായി ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ തപാൽ വഴിയോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04872362517 എന്ന നമ്പറിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റയുമായി ബന്ധപ്പെടുക.



