THRISSUR

തൃശ്ശൂർ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് തുടങ്ങി

തൃപ്രയാർ: തൃപ്രയാർ TSGA സ്റ്റേഡിയത്തിൽ നവംബർ 1, 2 തീയതികളിൽ വച്ച് നടക്കുന്ന സ്പോർട്സ് കൗൺസിൽ അംഗീകൃത 46-ാമത് തൃശ്ശൂർ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പിന് ഭംഗിയായി തുടക്കമായി. ഉദ്ഘാടന സമ്മേളനത്തിൽ തൃശ്ശൂർ ജില്ലാ കരാത്തെ അസോസിയേഷൻ ജനറൽ സെക്രട്ടറി സെൻസി ആര്യ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ കരാത്തെ അസോസിയേഷൻ ആക്ടിംഗ് പ്രസിഡണ്ട് സെൻസി സിജി സിപി അധ്യക്ഷപദവി അലങ്കരിച്ചു. ചാമ്പ്യൻഷിപ്പ് വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം കെ.ആർ. സാംബശിവൻ മുഖ്യാതിഥിയായി. തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് അഖിൽ അനിരുദ്ധൻ മത്സര നിരീക്ഷകനായി പങ്കെടുത്തു.

67-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ കരാത്തെയിൽ മെഡൽ നേടി തൃശ്ശൂരിൻ്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികളെയും അവരുടെ കോച്ചുസിനെയും വലപ്പാട് എസ്.എച്ച്.ഒ അനിൽകുമാർ ചടങ്ങിൽ ആദരിച്ചു. വേദിയിൽ TSGA സെക്രട്ടറി അജിത്ത്കുമാർ, ട്രഷറർ ദില്ലി രത്നം, എക്സിക്യൂട്ടീവ് മെമ്പർ ഷക്കീർ ഹുസൈൻ, RC സെക്രട്ടറി സെൻസി നൗഫൽ, ചീഫ് റഫറിമാരായ സെൻസി മുഹമ്മദ് ഷാഫി, സെൻസി രാധേഷ് കൃഷ്ണ, സെൻസി സുനിൽ പി.വി, സെൻസി ജംഷിദ് ആർ.എം എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ കരാത്തെ അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സെൻസി മുകേഷ് ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ജില്ലാ കരാത്തെ അസോസിയേഷൻ ട്രഷറർ സെൻസി ശിവജി കെ.ജി നന്ദി രേഖപ്പെടുത്തി.