THRISSUR

സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്

പാണഞ്ചേരി: സപ്ലൈകോ പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒരുക്കിയ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് പഞ്ചായത്തിലെ ആദിവാസി ഉന്നതികളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിട്ടുള്ളത്.

ചടങ്ങില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, ഭരണസമിതി അംഗങ്ങളായ ശൈലജ വിജയകുമാര്‍, ദീപു, ഷീല അലക്‌സ്, സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ ഷീജ എന്നിവര്‍ പങ്കെടുത്തു.