THRISSUR

സംയുക്ത പാസ്സിംഗ് ഔട്ട് പരേഡ് ഡിസംബര്‍ അഞ്ചിന്

വിയ്യൂര്‍: നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജില്‍ നിന്നും അടിസ്ഥാന പരിശീലനം പൂര്‍ത്തീകരിച്ച നാല് സ്റ്റേഷന്‍ ഓഫീസര്‍ പരിശീലനാര്‍ത്ഥികളും കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 57 ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാര്‍, 37 ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 98 പരിശീലനാര്‍ത്ഥികളുടെ സംയുക്ത പാസ്സിംഗ് ഔട്ട് പരേഡ് ഡിസംബര്‍ അഞ്ചിന് നടക്കും. വിയ്യൂര്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ടിന് നടക്കുന്ന പരേഡില്‍ അഗ്‌നിരക്ഷാ സേന മേധാവി നിതിന്‍ അഗര്‍വാള്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ (ടെക്‌നിക്കല്‍) എം. നൗഷാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.