THRISSUR

ദേശീയ ഹരിത സേന ഹരിത അദ്ധ്യാപക അവാർഡ് വിതരണം

തൃശ്ശൂർ: കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതികശാസ്ത്ര- പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള ദേശീയ ഹരിത സേന ഈ വർഷത്തെ ഹരിത പുരസ്കാരങ്ങൾ വിതരണം ചെയ്തു. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലയിലെ ഏറ്റവും മികച്ച ഹരിത അധ്യാപകർക്കുള്ള അവാർഡ് തൃശ്ശൂർ ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സസ്യ ശാസ്ത്ര അധ്യാപകൻ വി.യു രാധാകൃഷ്ണനും ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക. കെ. പി ബിന്ദുവിനും മികച്ച പ്രാദേശിക പരിസ്ഥിതി പത്രപ്രവർത്തകനുള്ള അവാർഡ് വി. എ. ഷക്കീലിനും സമ്മാനിച്ചു. പ്രശസ്ത ഗ്രാഫിക് ഡിസൈനറായ അനിമേഷ് സേവിയർ ചിത്രരചനാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ ഹരിത സേനയുടെ തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ ആയ എൻ. ജെ. ജയിംസ് സ്വാഗതം പറഞ്ഞു. പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിലെ അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും പ്രശ്നോത്തരിയും നടത്തി. തൃശ്ശൂർ സെൻ്റ് അലോഷ്യസ് കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം അധ്യാപകനായ ജെയിൻ. ജെ. തേറാട്ടിൽ പ്രശ്നോത്തരി മത്സരം നടത്തി.

One thought on “ദേശീയ ഹരിത സേന ഹരിത അദ്ധ്യാപക അവാർഡ് വിതരണം

  • 97WinBet, not gonna lie, I was skeptical at first. But I tried a few games, and they’re pretty legit. Nice site design and easy to navigate. Good odds especially for football. Just a tip – keep an eye on the withdrawal limits! Otherwise, a good place to place your bets: 97winbet

Comments are closed.