THRISSUR

തദ്ദേശ തിരഞ്ഞെടുപ്പ്; അവസാന ഘട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

തൃശ്ശൂര്‍ : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അവസാന ഘട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യൻ്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്‍ ആര്‍. സുജിത്തിൻ്റെ സാന്നിദ്ധ്യത്തിൽ യോഗം ചേര്‍ന്നു.

യോഗത്തിൽ തിരഞ്ഞെടുപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെയും മറ്റ് സൗകര്യങ്ങളുടെയും ക്രമീകരണങ്ങൾ വിലയിരുത്തി. പോളിംഗ് ബൂത്തിലെ സുരക്ഷാ ക്രമീകരണം, വെബ്കാസ്റ്റിംഗ്, ഗ്രീൻ പ്രോട്ടോക്കോൾ, പോസ്റ്റൽ ബാലറ്റ് എന്നിവയുടെ ക്രമീകരണങ്ങളും വോട്ടണ്ണെല്‍ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങളും യോഗത്തില്‍ വിലയിരുത്തി. വോട്ടിങ് മെഷീനുകളും പോളിങ് സാമഗ്രികളും ഇന്ന് രാവിലെ 9.30 മുതല്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

കളക്ട്രേറ്റ് എക്സിക്യുട്ടീവ് ഹാളിൽ ചേർന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവിമാരായ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ബി. കൃഷ്ണകുമാർ, സബ് കളക്ടർ അഖിൽ വി. മേനോൻ, അസി. കളക്ടർ സ്വാതി മോഹൻ റാത്തോഡ്, എ.ഡി.എം ടി. മുരളി, ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍ കെ. കൃഷ്ണകുമാര്‍, വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസർമാർ, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

One thought on “തദ്ദേശ തിരഞ്ഞെടുപ്പ്; അവസാന ഘട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

  • Acejili is alright, I guess. Nothing too special, but nothing too bad either. Kind of a middle-of-the-road option, but reliable. Fair enough! acejili

Comments are closed.