ട്രസ്റ്റി നിയമനം; അപേക്ഷ ക്ഷണിച്ചു
മമ്മിയൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിൽ ശ്രീ മമ്മിയൂർ ദേവസ്വത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദിഷ്ട ഫോറത്തിൽ മലബാർ ദേവസ്വം ബോർഡ് കമ്മിഷണറുടെ കോഴിക്കോടുള്ള ഓഫീസിൽ 2026 ജനുവരി ഒന്നിനകം ലഭിക്കണം. അപേക്ഷ ഫോറങ്ങൾ മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റൻ്റ് കമ്മീഷണർ ഓഫീസിൽ നിന്നും, malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ് എന്ന് കമ്മിഷണർ അറിയിച്ചു.
ഫോൺ : 0495- 2367735.



