കഴിമ്പ്രം ബീച്ചിൽ എൽഇഡി ലൈറ്റിംഗ് സിസ്റ്റത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
കഴിമ്പ്രം : കഴിമ്പ്രം ബീച്ചിൽ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിനായി നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ₹5,70,000 ചെലവഴിച്ച് നിർമ്മിച്ച എൽഇഡി ലൈറ്റിംഗ് സിസ്റ്റത്തിൻ്റെ ഉദ്ഘാടനം എംഎൽഎ സി.സി. മുകുന്ദൻ നിർവഹിച്ചു. വൈകുന്നേരം നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി.എസ്. ഷജിത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് കഴിമ്പ്രം ഡിവിഷൻ മെമ്പർ താരാബാബു, കിഷോർ വാഴപ്പുള്ളി, വി.പി. സാൽ, പി.എസ്. നിമോദ്, ശ്രേയസ് രാമചന്ദ്രൻ ഏറാട്ട് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെയും നാട്ടുകാരുടെ പിന്തുണയോടെയും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനായതിൽ സന്തോഷമുണ്ടെന്ന് വക്താക്കൾ പറഞ്ഞു.



