ലേലം
പുറനാട്ടുകര: തൃശ്ശൂര്‍ താലൂക്ക് പുറനാട്ടുകര വില്ലേജില്‍ മിച്ചഭൂമിയായി ഏറ്റെടുത്ത റീസര്‍വ്വെ 244/6 ല്‍പ്പെട്ട 0.7487 ഹെക്ടര്‍ നിലം 2025-26 സാമ്പത്തിക വര്‍ഷം നെല്‍കൃഷിക്കായി ലേലം ചെയ്യുന്നു. സിസംബര്‍ 31 ന് രാവിലെ 11 ന് പുറനാട്ടുകര വില്ലേജ് ഓഫീസില്‍ തഹസില്‍ദാരോ അല്ലെങ്കില്‍ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നിരതദ്രവ്യമായ 6100 രൂപ കെട്ടിവെച്ച് നിശ്ചിത സമയത്ത് വില്ലേജ് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2331443.



