സാഹിത്യ ശില്പശാല ഡിസംബര്‍ 28 ന്
തെന്മല: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ക്വീര്‍ സാഹിത്യ ശില്പശാല ‘അരങ്ങ്’ ഡിസംബര്‍ 28 ന് കൊല്ലം തെന്മല ശെന്തരുണി വനവിജ്ഞാനകേന്ദ്രത്തില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന പരിപാടി സാഹിത്യ അക്കാദമി അക്കാദമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം വിജയരാജമല്ലിക അധ്യക്ഷത വഹിക്കും. ശില്പശാലയില് ‘ക്വീര്‍ സാഹിത്യം: പ്രസിദ്ധീകരണത്തിലെ വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ എ.ജി. ഒലീനയും ‘കവിതയും പ്രതിരോധവും’ എന്ന വിഷയത്തില്‍ കവി ആദിയും ‘ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ക്വീര്‍ സാന്നിധ്യം’ എന്ന വിഷയത്തില്‍ എന്‍.എസ് അനസും പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ചര്‍ച്ച നടക്കും. തുടര്‍ന്ന് വൈകീട്ട് 3.30 ന് കവിയരങ്ങും നാലുമണിക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. ഡോ. സി. ഉണ്ണികൃഷ്ണന് ആശംസകള്‍ അര്‍പ്പിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.



