ഏങ്ങണ്ടിയൂർ തൈപ്പൂയ ആറാട്ട് മഹോത്സവത്തിന് കൊടിയേറി
എങ്ങണ്ടിയൂർ: എങ്ങണ്ടിയൂർ ശ്രീ സുബ്രഹ്മണ്യ ശാസ്താമംഗല ക്ഷേത്രത്തിൽ തൈപ്പൂയ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. തന്ത്രി ശ്രീ എൻ വി ബൈജുരാജ് കൊടിയേറ്റ കർമ്മം നിർവഹിച്ചു. മുനമ്പം വേലുണ്ണി ശാന്തി, തൈപ്പൂയാഘോഷ കമ്മിറ്റി പ്രസിഡൻ്റ് പി എസ് ഗോപാലൻ, സെക്രട്ടറി ഷിനോദ് പി കെ, കെ എ ഗോപിനാഥൻ, എ എസ് ഉണ്ണികൃഷ്ണൻ, സന്ദേശ് ചുള്ളിപ്പറമ്പിൽ, മദനൻ ആറുകെട്ടി, മേഖല കമ്മിറ്റി ഭാരവാഹികൾ, തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
വ്യാഴാഴ്ച ചിലങ്ക ഏങ്ങണ്ടിയൂർ അവതരിപ്പിക്കുന്ന ഡാൻസ് ഇൻ ക്രൗഡ്, വെള്ളിയാഴ്ച അജന്ത തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകം ‘ വംശം’ എന്നിവ അരങ്ങേറും. ശനിയാഴ്ച വൈകീട്ട് പള്ളിവേട്ടയും മേഖലാ ആഘോഷങ്ങളും നടക്കും. ഫെബ്രുവരി 1 ഞായറാഴ്ച തൈപ്പൂയ ദിനത്തിൽ രാവിലെ മുതൽ കാവടി ആഘോഷം. ഉച്ചതിരിഞ്ഞ് എഴുന്നള്ളിപ്പ് വൈകീട്ട് ഭഗവാൻ്റെ ആറാട്ട്, തുടർന്ന് ഭസ്മക്കാവടിക്ക് ശേഷം ഉത്സവത്തിന് കൊടിയിറങ്ങും.



