ടുഗദര്‍ ഫോര്‍ തൃശൂര്‍ പദ്ധതിക്ക് പറപ്പൂക്കരയില്‍ തുടക്കമായി
തൃശൂർ: അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കുന്ന ടുഗദര്‍ ഫോര്‍ തൃശൂര്‍ പദ്ധതിക്ക് പറപ്പൂക്കര പഞ്ചായത്തില്‍ തുടക്കമായി. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യനികേതന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടി കെ. കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ആറ് കുടുംബങ്ങളെ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യനികേതന്‍ പബ്ലിക് സ്‌കൂള്‍ ഏറ്റെടുത്തു. ഇവര്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഇനി മുടക്കം കൂടാതെ എല്ലാ മാസവും വിതരണം ചെയ്യും.
ടുഗദര്‍ ഫോര്‍ തൃശൂര്‍ എന്ന ജില്ലാ കലക്ടറുടെ പരിപാടിയുടെ ഭാഗമായാണ് ഈ മാതൃകാ പ്രവര്‍ത്തനം സ്‌കൂള്‍ ഏറ്റെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി. കവിത സുനില്‍, രാധ വിശ്വഭരന്‍, ടി. സി. സേതുമാധവന്‍, സി. രാഗേഷ്, എന്‍. പി. മുരളി എന്നിവര്‍ സംസാരിച്ചു.