THRISSUR

ഡിപ്ലോമ ക്ലോസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെൻററിൽ ജനുവരിയിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ആറ് മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻറ് ഓഫീസ് ഓട്ടോമേഷൻ (ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (ആറ് മാസം) എന്നീ കോഴ്‌സുകളിലേക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിങ്ങനെ യഥാക്രമം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി / എസ്.റ്റി / ഒ.ഇ.സി വിഭാഗക്കാർക്ക് ഗവണ്മെന്റ്റ് നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യമായിരിക്കും. പ്രവേശനത്തിനായി ഐ.എച്ച്‌.ആർ.ഡി. യുടെ റീജണൽ സെൻ്ററിൽ നേരിട്ടോ 0471-2550612, 9400519491, 8547005087 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.