സ്പെഷ്യൽ റോൾ ഒബ്സർവർ സന്ദർശനം നടത്തി
തൃശ്ശൂർ: സ്പെഷ്യൽ റോൾ ഒബ്സർവർ ജഗന്നാഥ് ശ്രീനിവാസൻ ജില്ലയിൽ എത്തി എസ് ഐ ആർ ഹിയറിങ് സെന്ററുകൾ സന്ദർശിച്ചു. ജില്ലയിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുമായും അദ്ദേഹം അവലോകന യോഗം നടത്തി. യോഗത്തിൽ ജില്ലയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ ) പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.



