സൗജന്യ പരിശീലനം
കുന്നന്താനം : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അസാപ്പ് കേരളയുടെ കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വാഹനങ്ങളുടെ സർവീസിങ്ങ് സൗജന്യ പരിശീലത്തിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് പരിശീല കാലാവധി. അപേക്ഷകർ നോൺ ക്രീമിലെയർ ഉൾപ്പെട്ട ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. താത്പര്യമുള്ളവർക്ക് ഫെബ്രുവരി 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കാം.
ഫോൺ : 9495999688



