യുവജന സെമിനാർ 2026 – അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ: കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന 2026 ദേശീയ യുവജന സെമിനാർയിൽ പങ്കെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. യുവജനങ്ങളുടെ ക്ഷേമവും ജീവിതശൈലി പരിവർത്തനങ്ങളും: ഉയർന്നുവരുന്ന പ്രവണതകൾ, സാധ്യതകൾ, വെല്ലുവിളികൾ ( യൂത്ത് വെൽ ബീയിംഗ് ആൻഡ് ലൈഫ് സ്റ്റൈൽ ട്രാൻസ്ഫോർമേഷൻസ് : എനർജിങ് ട്രെൻഡ്സ്, പ്രോസ്പെക്ട്സ്,ആൻഡ് ചലഞ്ചസ് ) എന്ന വിഷയത്തിൽ ഫെബ്രുവരി മാസം അവസാനവാരം തിരുവനന്തപുരത്ത് സെമിനാർ സംഘടിപ്പിക്കും. 18 മുതൽ 40 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സെമിനാറിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫോട്ടോ സഹിതം ബയോഡേറ്റ ഫെബ്രുവരി 18നകം സമർപ്പിക്കണം. സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ താൽപര്യമുള്ളവർ ബയോഡേറ്റയോടൊപ്പം പ്രബന്ധത്തിന്റെ അബ്സ്ട്രാക്റ്റും സമർപ്പിക്കണം. അപേക്ഷകൾ ksycyouthseminar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കോ അല്ലെങ്കിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ഓഫീസ്, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം – 33 എന്ന വിലാസത്തിലേക്കോ നേരിട്ട് സമർപ്പിക്കാവുന്നതാണ്. അക്കാദമിക മേഖലകളിലും സഹപാഠ്യ പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച അപേക്ഷകർക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0471 – 2308630, 8086987262.



