THRISSUR

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് നടത്തി

തൃശ്ശൂർ : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ കളക്ട്രേറ്റ് അനക്സ് ഹാളിൽ ജില്ലാതല പരാതി പരിഹാര അദാലത്ത് നടത്തി. അദാലത്തില്‍ 15 പരാതികള്‍ പരിഗണിച്ചു. 13 കേസുകൾ തീർപ്പാക്കി. രണ്ട് പരാതികൾ അടുത്ത ഹിയറിങ്ങിലേക്ക് മാറ്റി വച്ചു. പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുളള കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ടാണ് പരാതികള്‍ അദാലത്തിലൂടെ തീര്‍പ്പാക്കിയത്. സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ മെമ്പർ ടി.കെ. വാസു, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എ.പി സീന, കമ്മീഷൻ ക്ലാർക്ക് കെ മുരുകൻ എന്നിവർ അദാലത്തിന് നേതൃത്വം നല്‍കി.