വാക് ഇൻ ഇന്റർവ്യൂ
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (മോഡേൺ മെഡിസിൻ) ഒഴിവുള്ള ഡോക്ടർമാരുടെ തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എം ബി ബി എസ് ബിരുദ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ അല്ലെങ്കിൽ തെരഞ്ഞെടുപ്പ് വോട്ടർ ഐഡി എന്നീ രേഖകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് ഒൻപതിന് രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വെച്ച് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം അറിയിച്ചു.



