THRISSUR

വാക്ക് ഇൻ ഇന്റർവ്യൂവും വെരിഫിക്കേഷനും

നാഷണൽ ആയുഷ് മിഷൻ വഴി ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും വിവിധ പദ്ധതികളിലേക്കുമായി ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആയുർവേദ നഴ്സ്, മൾട്ടിപർപ്പസ് വർക്കർ (വിവിധ പദ്ധതികൾ) മൾട്ടിപർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്) മൾട്ടിപർപ്പസ് വർക്കർ ( എൻ സി ഡി മാനേജ്മെന്റ് ത്രൂ ഐ എസ് എം ( ആയുർവേദ) പ്രോജക്ട്), മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ ( എം പി എച്ച് ഡബ്ല്യൂ ) എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമനം നടത്തും. നിയമനത്തിനായുള്ള വാക്ക് ഇൻ ഇൻ്റർവ്യൂവും, സർട്ടിഫിക്കേറ്റുകളുടെ വെരിഫിക്കേഷനും തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മാർച്ച് 10 രാവിലെ 9.30 ന് നടക്കും. ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം, ബയോഡാറ്റ, വയസ്, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ എന്നിവയും, ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് http://nam.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഫോൺ : 0487 2939190