THRISSUR

പച്ചമലയാളം അടിസ്ഥാന കോഴ്‌സിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സുള്ള കഴിഞ്ഞവർക്കായുള്ള സർട്ടിഫിക്കറ്റ് കോഴ്സാണ് പച്ചമലയാളം.

രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. താത്പര്യമുള്ളവർ https://literacymissionkerala.org/,ksima. keltrone.in എന്നീ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിച്ചതിന്റെ ഹാർഡ് കോപ്പി, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ മെയ് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരെയോ, തൃശ്ശൂർ-ജില്ലാ പഞ്ചായത്തിൽ( അയ്യന്തോൾ) പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ; 0487-2365024,9496877913.

Leave a Reply

Your email address will not be published. Required fields are marked *