KUWAITMIDDLE EAST

ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് കുവൈറ്റിൽ തുടക്കം; ഉദ്ഘാടനം നിർവഹിച്ച് എം.എ. യൂസഫലി

കുവൈറ്റ് സിറ്റി : ലുലു ഗ്രൂപ്പിന്റെ ‘വേൾഡ് ഫുഡ് ഫെസ്റ്റിവലിന്’ തുടക്കമായി. അൽ റായ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
മേഖലയിലുടനീളം ബിസിനസ് രംഗവും ഉപഭോക്തൃ ആത്മവിശ്വാസവും ശക്തമായി തിരിച്ചുവരുന്നതിൽ വലിയ സന്തോഷമുണ്ടെന്നും. വെല്ലുവിളികളെ അതിജീവിക്കാനും സുസ്ഥിരത ഉറപ്പാക്കാനും ഗവൺമെന്റ് അധികൃതരും സ്വകാര്യ മേഖലയും കൈകോർത്ത് പ്രവർത്തിച്ചതായും എം.എ. യൂസഫലി അറിയിച്ചു.

വിതരണ ശൃംഖല തടസ്സമില്ലാതെ നിലനിർത്താൻ പിന്തുണ നൽകിയ എല്ലാ അധികൃതർക്കും അദ്ദേഹം നന്ദി പറഞ്ഞു. പ്രതിസന്ധി നേരിടുന്ന ഈ സമയത്തെ സ്തുത്യർഹ സേവനത്തിനു കുവൈറ്റ് ഭരണാധികാരിയുടെ പ്രശംസാപത്രം ലഭിച്ചതായും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *