THRISSUR

വനിതാ വികസന കോർപ്പറേഷൻ; വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്‌ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത / ഗ്രൂപ്പ്/ വിദ്യാഭ്യാസ വായ്‌പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മദ്ധ്യേ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് മൂന്ന് മുതൽ അഞ്ച് വർഷ തിരിച്ചടവ് കാലാവധിയിൽ നാല് – എട്ട് ശതമാനം പലിശ നിരക്കിൽ ഉദ്യോഗസ്‌ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത വായ്‌പ ലഭിക്കും. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസ് ന് നാല് മുതൽ ഏഴ് ശതമാനം പലിശ നിരക്കിൽ നാല് കോടി രൂപ വരെ വായ്‌പ അനുവദിക്കും. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കൾക്ക് 19 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കും. കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അഞ്ച് വർഷ തിരിച്ചടവ് കാലാവധിയിൽ മൂന്ന് മുതൽ എട്ട് ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്‌ഥ/വസ്‌തു ജാമ്യത്തിന്റെ അടിസ്‌ഥാനത്തിൽ വിദ്യാഭ്യാസ വായ്‌പ അനുവദിക്കും. അപേക്ഷകൾ അക്ഷയ സെൻറർ/ ഇൻറർനെറ്റ് സേവാ കേന്ദ്രം മുഖേനെ http://mithrasoft.kswdc.org എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496015013, 04872381593.

Leave a Reply

Your email address will not be published. Required fields are marked *