താത്ക്കാലിക നിയമനം
തൃശ്ശൂർ : നാഷണൽ ആയുഷ് മിഷൻ വഴി ഭാരതീയ ചികിത്സാ വകപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും വിവിധ പദ്ധതികളിലേക്കുമായി തെറാപിസ്റ്റ് മെയിൽ, തെറാപിസ്റ്റ് ഫീമെയിൽ, തെറാപ്പി അസിസ്സ്റ്റൻ്റ് ( മെയിൽ ആൻഡ് ഫീ മെയിൽ), മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തും. ഇതിനായി വാക്ക്-ഇൻ-ഇൻർവ്യൂവും, സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മെയ് 14 രാവിലെ 9.30 ന് നടക്കും. ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം, ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ എന്നിവയും, ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം നാഷ്ണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്ക് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ 0487-2939190 എന്ന നമ്പറിൽ ബന്ധപ്പെടുകയോ http//nam.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.



