KERALAM

യുവതി പപ്പടക്കോല്‍ വിഴുങ്ങി,അതിസാഹസികമായി പുറത്തെടുത്ത് ഡോക്ടർമാർ

കോഴിക്കോട്: മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോല്‍ വിഴുങ്ങിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇരുമ്പുകൊണ്ടുള്ള പപ്പടക്കോല്‍ ശസ്ത്രക്രിയ കൂടാതെ വായിലൂടെ പുറത്തെടുത്തു
മാനസികാസ്വാസ്ഥ്യമുള്ള യുവതി പപ്പടക്കോല്‍ വിഴുങ്ങുകയായിരുന്നു. പപ്പടക്കോല്‍ അന്നനാളത്തിലൂടെ പോയി ഇടതുശ്വാസകോശം തുരന്ന് ആമാശയത്തില്‍ ഉറച്ചുനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്താല്‍ വിജയസാധ്യത കുറവായതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തെടുക്കാന്‍ തീരുമാനിച്ചത്.
ഫൈബര്‍ ഒപ്റ്റിക് ഇന്റുബേറ്റിങ് വിഡിയോ എന്‍ഡോസ്‌കോപ്പി, ഡയറക്ട് ലാറിങ്കോസ്‌കോപ്പി എന്നീ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പപ്പടക്കോല്‍ പുറത്തെടുത്തത്. ഇഎന്‍ടി, അനസ്തീസിയ, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയാണ് പപ്പടക്കോല്‍ വിജയകരമായി പുറത്തെടുത്തത്.