THRISSUR

ലോകസഭാ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഉത്തരവായി

ജില്ലയില്‍ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചുള്ള ഉത്തരവുകള്‍ ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍ പ്രസിദ്ധീകരിച്ചു. അതത് സ്ഥാപനമേധാവികള്‍ തങ്ങളുടെ കാര്യാലയത്തിലെ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഉത്തരവുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി സോഫ്റ്റ് വെയറിലെ ഓര്‍ഡര്‍ സെര്‍വ്ഡ് സ്റ്റാറ്റസ് ഓപ്ഷനില്‍ രേഖപ്പെടുത്തണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ജീവനക്കാര്‍ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച പരിശീലന ക്ലാസുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ നടത്തും. ഡ്യൂട്ടി ഉത്തരവുകള്‍ ലഭിച്ച ഉദ്യോഗസ്ഥര്‍ പ്രസ്തുത ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.