തിരഞ്ഞെടുപ്പ് നിരീക്ഷകർ എത്തി ; പരാതികളും ആക്ഷേപങ്ങളും അറിയിക്കാം
തൃശൂർ : ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ ലോകസഭാ മണ്ഡലത്തിൽ നിരീക്ഷകർ ചുമതലയേറ്റു. ജനറൽ ഒബ്സർവർ പി. പ്രശാന്തി- 9188922468, പോലീസ് ഒബ്സർവർ സുരേഷ് കുമാർ.എസ്. മെംഗഡെ- 9188922469, എക്സ്പെൻഡിച്ചർ ഒബ്സർവർ മാനസി സിംഗ് – 9188922470 എന്നിവർ രാമനിലയത്തിൽ ക്യാമ്പ് ചെയ്തിട്ടുണ്ട്. തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കോ പൊതുജനങ്ങൾക്കോ ഏതെങ്കിലും തരത്തിലുളള പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ക്യാമ്പ് ഓഫീസിൽ രാവിലെ 11 മുതൽ 12 മണി വരെയുളള സമയം നിരീക്ഷകരെ നേരിൽ കണ്ട് അറിയിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. പോലീസ് ഒബ്സർവർക്ക് തൃശൂർ , ആലത്തൂർ ലോകസഭാ മണ്ഡലങ്ങളുടെ നിരീക്ഷണ ചുമതലയുളള സാഹചര്യത്തിൽ പൊതുജനങ്ങളെ നേരിൽ കാണുന്ന ദിവസങ്ങളും സമയക്രമവും പിന്നീട് അറിയിക്കും.