അവാമ്മ ബീവിക്ക് ജനകീയ യാത്ര അയപ്പ്
വലപ്പാട് : 38 വർഷകാലത്തോളം വാർഡ് 20 ലെ 84 നമ്പർ അംഗനവാടിയിൽ സേവന മനുഷ്ടിച്ച അംഗൻ വാടി ഹെൽപ്പർ അവാമ്മ ബീവിക്ക് വലപ്പാട് ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡ് സ്നേഹസന്ദേശമായി ജനകീയ യാത്രയയപ്പ് നൽകി. നീണ്ട 38 വർഷകാലം തങ്ങളുടെ തലമുറകൾക്കായി സേവനമനുഷ്ടിച്ച അവാമ്മ ടീച്ചർക്ക് ഇരുപതാം വാർഡിലെ ജനങ്ങളും ALMSC കമ്മിറ്റിയും ചേർന്നാണ് ജനകീയ യാത്രയയപ്പ് നൽകിയത്. വലപ്പാട് ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ വൈശാഖ് വേണുഗോപാൽ ആധ്യക്ഷത വഹിച്ച ചടങ്ങ്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് മുഖ്യഥിതിയായി പങ്കെടുത്തു. ICDS സൂപ്പർവൈസർ ഷീനത്, ബേബി ടീച്ചർ, കോസ്റ്റൽ പോലീസ് പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച് സംസാരിച്ചു. ALMSC അംഗങ്ങളായ സിംഗ് കോഴിശേരി, മോഹനൻ ഭഗവതി പറമ്പിൽ, രാജു കോഴിശേരി, ബൈജു പനപറമ്പിൽ, ഹരിദാസ് പനക്കൽ, അശ്വതി സജിത്ത്, പ്രസന്ന, റജീന രാമത്ത്, സന്ധി പള്ളായി, ജ്യോതി, ശാരി ടീച്ചർ, ബില്മിത്ര എന്നിവർ ഏകോപനം നടത്തി.