ലൈഫ് ഗാർഡ്: അപേക്ഷ ക്ഷണിച്ചു
2024 മൺസൂൺ ട്രോൾബാൻ കാലയളവിൽ തൃശൂർ ജില്ലയിൽ കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിങ്ങിനുമായി ദിവസവേതന അടിസ്ഥാനത്തിൽ എട്ട് ലൈഫ് ഗാർഡുമാരെ താൽകാലികമായി നിയമിക്കുന്നതിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളിയായിരിക്കണം. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ (NIWS) പരിശീലനം പൂർത്തിയാക്കിയവരായിരിക്കണം. പ്രായപരിധി: 20-45 മധ്യേ. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം. സീ റെസ്ക്യൂ സ്ക്വാഡ് / ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവർത്തി പരിചയമുള്ളവർ, തൃശൂർ ജില്ലകളിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന.
താൽപര്യമുളളവർ അപേക്ഷയും അനുബന്ധ രേഖകളും സഹിതം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, ഫിഷറീസ് സ്റ്റേഷൻ, അഴീക്കോട്, തൃശ്ശൂർ – 680666 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി മെയ് 13. ഇൻ്റർവ്യൂ, നീന്തൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. ഫോൺ: 0480 2996090.